അടിമാലി: ചിത്തിരപുരത്തുനിന്നു കാണാതായ വയോധികന്റെ മൃതദേഹം മുതിരപ്പുഴയാറ്റിൽ കണ്ടെത്തി. ചിത്തിരപുരം കല്ലടിവളവ് ഭാഗത്തു താമസിക്കുന്ന കുട്ടപ്പനെ (68) യാണ് പുല്ലുമല ഭാഗത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇയാളെ ചിത്തിരപുരം മൂലക്കട ഭാഗത്തു നിന്ന് കാണാതായതായി വെള്ളത്തൂവൽ പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു. രണ്ടുദിവസമായി പ്രദേശവാസികളും പോലീസും ഇയാൾക്കായി അന്വേഷണം നടത്തി വരികയായിരുന്നു. വെള്ളത്തൂവൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി .